മഹാരാഷ്ട്രയിൽ നിർണായക നീക്കങ്ങൾ; ശിവസേന ഗവർണറെ കണ്ടു, ശരദ് പവാർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ നിർണായക നീക്കങ്ങൾ; ശിവസേന ഗവർണറെ കണ്ടു, ശരദ് പവാർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഉരുത്തിരിയുന്നതായി സൂചന. ശിവസേന നേതാക്കൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഗവർണറുമായി ശിവസേനാ നേതാക്കൾ ചർച്ച ചെയ്ത വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ വിളിക്കണമെന്നാകും ശിവസേന ആവശ്യപ്പെടുക. 105 സീറ്റുകൾ മാത്രമുള്ള ബിജെപിക്ക് ശിവസേന പിന്തുണയില്ലാതെ സർക്കാർ രൂപീകരണം സാധ്യമാകില്ല. ഇതോടെ ശിവസേനക്ക് കോൺഗ്രസ്-എൻസിപി സഖ്യവുമായി ചേർന്ന് സർക്കാരുണ്ടാക്കാനും സാധിക്കും.

അതേസമയം ഡൽഹിയിൽ എൻ സി പി അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്. ബിജെപി-സേന തർക്കം പ്രയോജനപ്പെടുത്തണമെന്നാണ് ഇരുപാർട്ടികളുടെയും താത്പര്യം. നേരത്തെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Share this story