ശിവസേനക്ക് മുഖ്യമന്ത്രി പദം, എൻസിപിക്ക് ഉപമുഖ്യമന്ത്രി, കോൺഗ്രസിന് സ്പീക്കർ; മഹാരാഷ്ട്രയിൽ പുതിയ ഫോർമുലക്ക് സാധ്യത

ശിവസേനക്ക് മുഖ്യമന്ത്രി പദം, എൻസിപിക്ക് ഉപമുഖ്യമന്ത്രി, കോൺഗ്രസിന് സ്പീക്കർ; മഹാരാഷ്ട്രയിൽ പുതിയ ഫോർമുലക്ക് സാധ്യത

മഹാരാഷ്ട്രയിൽ ശിവസേനയോടൊത്ത് സർക്കാരുണ്ടാക്കുന്നതിനെ കുറിച്ച് എൻ സി പി അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ ചർച്ച നടത്തി. എൻ സി പി സർക്കാരിൽ ചേരുകയും കോൺഗ്രസ് പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുക എന്ന ഫോർമുലയാണ് എൻ സി പി മുന്നോട്ടുവെച്ചത്.

ശിവസേനയും ബിജെപിയും 1995ൽ ചേർന്ന് നടപ്പാക്കിയ ഫോർമുലയാണ് എൻ സി പിയും മുന്നോട്ടു വെച്ചിരിക്കുന്നത്. ശിവസേന പ്രതിനിധി മുഖ്യമന്ത്രിയും എൻ സി പി പ്രതിനിധി ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പ്രതിനിധി സ്പീക്കറുമാകുക. അതേസമയം ശിവസേന ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചാൽ മാത്രമേ ഫോർമുലക്ക് സാധ്യതയുള്ളുവെന്നും എൻ സി പി വൃത്തങ്ങൾ അറിയിച്ചു.

ശിവസേനയോട് ചേർന്ന് സർക്കാരുണ്ടാക്കി ബിജെപിയെ പുറത്തുനിർത്താൻ അനുവാദം നൽകണമെന്ന് പവാർ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയെ കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്നാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പവാർ പ്രതികരിച്ചത്. ഇത് തന്നെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ സംഭവിച്ചേക്കാമെന്ന സൂചനയാണെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

മഹാരാഷ്ട്ര

Share this story