ഉള്ളി വില കുതിച്ചുയരുന്നു, ഉത്തരേന്ത്യയിൽ 100 രൂപയിലെത്തി; ഇറക്കുമതിക്ക് കേന്ദ്ര നീക്കം

ഉള്ളി വില കുതിച്ചുയരുന്നു, ഉത്തരേന്ത്യയിൽ 100 രൂപയിലെത്തി; ഇറക്കുമതിക്ക് കേന്ദ്ര നീക്കം

ഉത്തരേന്ത്യയിൽ ഉള്ളിക്ഷാമം വീണ്ടും രൂക്ഷമായി. പലയിടത്തും ഉള്ളിവില കുത്തനെ ഉയരുകയാണ്. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഉള്ളി വില 100 രൂപയിലേക്ക് എത്തി.

കഴിഞ്ഞ മാസങ്ങളിലും ഉള്ളിവില ഇതേ രീതിയിൽ കുതിച്ചുയർന്നിരുന്നു. തുടർന്ന് കേന്ദ്രം ഇടപെട്ട് ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയായിരുന്നു. തുടർന്നാണ് വില 25 രൂപയിലേക്ക് താഴ്ന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയത്തെ തുടർന്ന് കൃഷി വ്യാപകമായി നശിച്ചതോടെയാണ് ഇപ്പോ ഉള്ളിക്ക് വീണ്ടും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.

അടിയന്തര സാഹചര്യം പരിഗണിച്ച് വിദേശത്ത് നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. 80 കണ്ടെയ്‌നർ ഉള്ളി ഉടനെ എത്തിക്കാനാണ് കേന്ദ്രനീക്കം. ഇറാൻ, ഈജിപ്ത് രാജ്യങ്ങളെ ഇതിനായി ബന്ധപ്പെട്ടിട്ടുണ്ട്

 

Share this story