പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ്; ഗോൾഡ് ലോണിന് പശുവിനെയും കൊണ്ട് ബാങ്കിലെത്തി കർഷകൻ

പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ്; ഗോൾഡ് ലോണിന് പശുവിനെയും കൊണ്ട് ബാങ്കിലെത്തി കർഷകൻ

പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ പ്രസ്താവനക്ക് പിന്നാലെ ഗോൾഡ് ലോൺ എടുക്കാൻ പശുവുമായി ബാങ്കിലെത്തി കർഷകൻ. പശ്ചിമ ബംഗാളിലെ മണപ്പുറം ബ്രാഞ്ചിലാണ് സംഭവം. പാലിൽ സ്വർണമുള്ളത് കൊണ്ട് തനിക്ക് ലോൺ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷൻ വന്നത്.

ഗോൾഡ് ലോൺ എടുക്കാൻ വേണ്ടിയാണ് ഞാൻ വന്നത്. പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് കേട്ടു. ഞാനും കുടുംബങ്ങളും പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആകെ ഇരുപത് പശുക്കളാണ് എനിക്കുള്ളത്. ലോൺ ലഭിച്ചാൽ കൃഷി ഒന്നുകൂടി വലുതാക്കാൻ സാധിക്കുമെന്നും കർഷകൻ പറയുന്നു

ബിജെപി നേതാവിന്റെ വിഡ്ഡിത്തം വലിയ പ്രശ്‌നങ്ങളാണ് ബംഗാളിലെ വിവിധയിടങ്ങളിൽ ഉണ്ടാക്കുന്നത്. ദിവസേന പശുവുമായി വന്ന് ചിലർ വായ്പ ചോദിക്കുകയാണെന്ന് ഗരൽഗച്ച ഗ്രാമപഞ്ചായത്ത് പ്രധാൻ മനോജ് സിംഗ് പറയുന്നു. ദിലീപ് ഘോഷിന് നൊബേൽ സമ്മാനം നൽകി ആദരിക്കണമെന്നും മനോജ് സിംഗ് പരിഹസിക്കുന്നു

 

Share this story