തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി, അയോദ്ധ്യയില്‍ ക്ഷേത്രം പണിയും, ചരിത്ര പ്രധാന വിധിയുമായി സുപ്രീം കോടതി

തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി, അയോദ്ധ്യയില്‍ ക്ഷേത്രം പണിയും, ചരിത്ര പ്രധാന വിധിയുമായി സുപ്രീം കോടതി

അയോദ്ധ്യ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍ക്കാന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തര്‍ക്ക ഭൂമി പ്രത്യേകം രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഈ ട്രസ്റ്റിന്റെ കീഴിലായിരിക്കും സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുക.

നിര്‍മോഹി അഘാഡയ്ക്ക് ട്രസ്റ്റില്‍ ഉചിതമായ പ്രാതിനിധ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ രൂപീകരണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

മുസ്ലീങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പകരമായി അഞ്ചേക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിന് നല്‍ക്കാനും കോടതി ഉത്തവിട്ടു. അയോദ്ധ്യയില്‍ തന്നെ ഈ ഭൂമി അനുവധിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ ഭൂമയില്‍ പള്ളി പണിയുന്നതിന് വഖഫ് ബോര്‍ഡിന് അനുമതി ഉണ്ടായിരിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഭൂമി കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

Share this story