രാജ്യത്ത് ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം

രാജ്യത്ത് ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം

അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്ത് ദിവസത്തിനുള്ളിൽ ആക്രമണം നടത്താൻ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്രസർക്കാരിന് വിവിധ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്.

മിലിട്ടറി ഇന്റലിജൻസ്, റോ, ഇന്റലിജൻസ് ബ്യൂറോ എന്നീ സുരക്ഷാ ഏജൻസികളാണ് സർക്കാരിന് ജെയ്‌ഷെ ആക്രമണ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. മൂന്ന് ഏജൻസികളും അവരവരുടേതായ രീതികളിൽ നടത്തിയ അന്വേഷണത്തിലാണ് ആക്രമണസാധ്യത കണ്ടെത്തിയത്.

അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ ഭീകരർ തമ്മിലുള്ള ആശയവിനിമയം വർധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ന്യൂഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ആക്രമണ സാധ്യത കൂടുതൽ. കനത്ത ജാഗ്രതാ നിർദേശമാണ് നഗരങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.

Share this story