ബിജെപി തോൽവി സമ്മതിച്ചു; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനില്ല; ശിവസേനക്ക് കോൺഗ്രസിനൊപ്പം മുന്നോട്ടുപോകാമെന്നും ബിജെപി

ബിജെപി തോൽവി സമ്മതിച്ചു; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനില്ല; ശിവസേനക്ക് കോൺഗ്രസിനൊപ്പം മുന്നോട്ടുപോകാമെന്നും ബിജെപി

മഹാരാഷ്ട്രയിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തോൽവി സമ്മതിച്ച് ബിജെപി. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് ബിജെപി പിൻവാങ്ങുന്നതായി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. ഗവർണറെയും ബിജെപി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ശിവസേന ജനവിധിയെ അപമാനിച്ചെന്നും ചന്ദ്രകാന്ത് പാട്ടീൽ പ്രതികരിച്ചു. കോൺഗ്രസിന്റെയും എൻ സി പിയുടെയും പിന്തുണയോടെ ശിവസേനക്ക് സർക്കാർ രൂപീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇത്തവണ ശിവ സൈനികൻ തന്നെ മുഖ്യമന്ത്രിയുടെ പല്ലക്കിൽ ഇരിക്കുമെന്ന് നേരത്തെ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് ശിവസേനക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ബിജെപിയെ കാഴ്ചക്കാരാക്കി ശിവസേനക്ക് അവസരം നൽകാൻ എൻ സി പിയും സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ

Share this story