അയോധ്യ ക്ഷേത്രനിർമാണം അടുത്ത മകരസംക്രാന്തിക്ക് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

അയോധ്യ ക്ഷേത്രനിർമാണം അടുത്ത മകരസംക്രാന്തിക്ക് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

സുപ്രീം കോടതി വിധി അനുകൂലമായതിന് പിന്നാലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണം അടുത്ത വർഷം ആരംഭിക്കുമെന്ന് സൂചന. അടുത്ത മകരസംക്രാന്തി ദിനത്തിലായിരിക്കും നിർമാണവും ശിലാസ്ഥാപന കർമങ്ങളും നടക്കുക.

ക്ഷേത്രനിർമാണത്തിനായി ട്രസ്റ്റ് രൂപീകരണ നടപടിയുമായി സർക്കാർ മുന്നോട്ടുപോകും. 2022 യുപി തെരഞ്ഞെടുപ്പിന് മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.

ആർകിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രരൂപകൽപ്പന ചെയ്യുന്നത്. വി എച്ച് പി മുമ്പ് രൂപകൽപ്പന ചെയ്ത അതേ മാതൃക തന്നെയായിരിക്കും പ്രയോഗിക്കുക. സുപ്രീം കോടതി വിധി വന്നതോടെ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ അയോധ്യയിലേക്ക് എത്തിക്കും

 

Share this story