ജെ എൻ യുവിൽ സംഘർഷം രൂക്ഷമാകുന്നു; വിദ്യാർഥികളും പോലീസും ഏറ്റുമുട്ടി

ജെ എൻ യുവിൽ സംഘർഷം രൂക്ഷമാകുന്നു; വിദ്യാർഥികളും പോലീസും ഏറ്റുമുട്ടി

ജെ എൻ യു ക്യാമ്പസിൽ കേന്ദ്രസേനയെ വിന്യസിച്ചതിന് പിന്നാലെ വിദ്യാർഥികളുടെ പ്രതിഷേധം വീണ്ടും ശക്തമായി. വിദ്യാർഥികൾക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനചടങ്ങ് നടന്ന സ്ഥലത്തിന് സമീപമാണ് പ്രതിഷേധമുണ്ടായത്.

വിദ്യാർഥികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും വീണ്ടും സംഘടിച്ച് പ്രതിഷേധം തുടരുകയായിരുന്നു. പോലീസ് ഇതിനിടെ മുന്നറിയിപ്പില്ലാതെ വിദ്യാർഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകളുമായി എത്തിയ വാഹനം പോലീസ് തടഞ്ഞു. സമരസ്ഥലത്ത് ഡൽഹി പോലീസ് ജോയിന്റ് കമ്മീഷണർ ആനന്ദ് മോഹൻ എത്തി.

ഹോസ്റ്റൽ ഫീസ് വർധന, മെസിൽ ഭക്ഷണം കഴിക്കാൻ എത്തുമ്പോഴുള്ള ഡ്രസ് കോഡ് തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർഥികളോട് ആലോചിക്കാതെ തീരുമാനങ്ങൾ എടുത്തതിനാണ് പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്യാമ്പസിൽ ഫീസ് വർധനവിനെതിരെ പ്രതിഷേധം നടക്കുന്നുമ്ട്.

വിദ്യാർഥികളെ മാറ്റി പ്രധാന കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനെതിരെയും ശക്തമായ ചെറുത്തുനിൽപ്പാണ് വിദ്യാർഥികൾ നടത്തുന്നത്

 

Share this story