മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ; ഉപാധികൾ വെച്ച് എൻ സി പി

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ; ഉപാധികൾ വെച്ച് എൻ സി പി

മഹാരാഷ്ട്രയിൽ ബിജെപി പിൻമാറിയതിന് പിന്നാലെ സർക്കാരുണ്ടാക്കാൻ ശിവസേനയെ ഗവർണർ ക്ഷണിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ബിജെപി പിൻമാറിയത്.

ശിവസേനയുടെ സർക്കാർ രൂപീകരണത്തിന് പിന്തുണക്കാൻ എൻ സി പി നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എൻ ഡി എ സഖ്യം ശിവസേന വിടാതെ ചർച്ചക്കില്ലെന്നാണ് എൻ സി പി പറഞ്ഞത്. കൂടാതെ ശിവസേന അംഗങ്ങൾ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജി വെക്കണമെന്നും എൻ സി പി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവർണറുടെ ക്ഷണം ലഭിച്ചതിന് പിന്നാലെ ഉദ്ദവ് താക്കറെ അടിയന്തര യോഗം വിളിച്ചു ചേർത്തു. എൻ ഡി എ സഖ്യം ശിവസേന വിടാനുള്ള സാധ്യതയാണ് കാണുന്നത്. മഹാരാഷ്ട്രയിൽ ഏത് വിധേനയും മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന ശിവസേനയുടെ ആഗ്രഹമാണ് ഇതുവഴി നടപ്പാകുക.

ഉപാധികൾ അംഗീകരിച്ചാൽ ശിവസേനയ്‌ക്കൊപ്പം ചേർന്ന് എൻ സി പി സർക്കാർ രൂപീകരണത്തിൽ പങ്കാളിയാകും. കോൺഗ്രസ് സർക്കാരിനെ പുറത്തുനിന്നും പിന്തുണക്കും

 

Share this story