ശിവസേനാ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ

ശിവസേനാ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ

ശിവസേന മുതിർന്ന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ അധികാരത്തിലെത്തുന്നതിനായി ചരടുവലികൾ നടത്തിയ നേതാവായിരുന്നു അദ്ദേഹം. പാർട്ടി മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ കൂടിയാണ്

ഡോ. ജലീൽ പാർക്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് റാവത്തിനെ ചികിത്സിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും നാളെയോടെ അദ്ദേഹത്തിന് ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹോദരൻ സുനിൽ റാവത്ത് അറിയിച്ചു.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിത്വം തുടരുന്നതിനിടെ പാർട്ടിയുടെ നിലപാടുകൾ ദിനംപ്രതി മാധ്യമങ്ങളെ അറിയിച്ചിരുന്നത് റാവത്താണ്. ഇതിനിടെ എൻ സി പി, കോൺഗ്രസ് നേതാക്കളുമായുള്ള ആശയവിനിമയത്തിനും ഉദ്ദവ് നിയോഗിച്ചിരുന്നത് അദ്ദേഹത്തെ ആയിരുന്നു.

Share this story