രാഷ്ട്രപതി ഭരണം കുതിരക്കച്ചടവടത്തിന് വഴി തെളിയിക്കുമെന്ന് ശിവസേന; ഗവർണർക്കെതിരെ രൂക്ഷ വിമർശനം

രാഷ്ട്രപതി ഭരണം കുതിരക്കച്ചടവടത്തിന് വഴി തെളിയിക്കുമെന്ന് ശിവസേന; ഗവർണർക്കെതിരെ രൂക്ഷ വിമർശനം

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിയിക്കുമെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിൽ പറയുന്നു. ഗവർണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധവും നീതികരിക്കാനാകാത്തതും വഞ്ചനയുമാണെന്ന് സാമ്‌നയിൽ പറയുന്നു

രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിലേക്ക് വഴിതെളിക്കും. ഗവർണർ സ്വതന്തമായി പ്രവർത്തിക്കുന്നില്ലെന്നും ശിവസേന ആരോപിക്കുന്നു. ബിജെപി മെഹബൂബ മുഫ്തിക്കൊപ്പവും നിതീഷ് കുമാറിനൊപ്പവും പോയപ്പോൾ എന്താണ് സംഭവിച്ചതെന്നും ശിവസേന ചോദിക്കുന്നുണ്ട്

അതേസമയം കോൺഗ്രസ്-എൻ സി പി നേതാക്കൾ ഇപ്പോഴും ശിവസേനയുമായി ചർച്ചകൾ നടത്തുന്നുണ്ട്. പൊതുമിനിമം പരിപാടിയും ശിവസേനയുമായി അധികാര സ്ഥാനങ്ങളുടെ വീതംവെപ്പും സർക്കാർ രൂപീകരണത്തിന് മുമ്പ് നടക്കും. രണ്ട് പാർട്ടികളും മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ ശിവസേന സമ്മതിച്ചാൽ രണ്ട് പാർട്ടികളും ശിവസേന നയിക്കുന്ന സർക്കാരിന് പിന്തുണ പ്രഖ്യാപിക്കും

ഒരു പൊതുമിനിമം പരിപാടി വേണം. അത് പെട്ടെന്ന് തയ്യാറാക്കുക ബുദ്ധിമുട്ടാണ്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാലും പ്രശ്നമല്ല. ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ അത് മാറുമെന്നായിരുന്നു എൻ സി പി നേതാവ് അജിത് പവാറിന്റെ പ്രതികരണം

Share this story