രണ്ട് പ്രധാന കേസുകളിൽ ഇന്ന് വിധി; സുപ്രീം കോടതിയിൽ ഇന്ന് നിർണായക ദിനം

രണ്ട് പ്രധാന കേസുകളിൽ ഇന്ന് വിധി; സുപ്രീം കോടതിയിൽ ഇന്ന് നിർണായക ദിനം

സുപ്രീം കോടതിയിൽ രണ്ട് പ്രധാനപ്പെട്ട കേസുകളിൽ ഇന്ന് വിധി വരും. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതാണ് ആദ്യത്തെ വിധി. കർണാടകയിലെ 15 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് രണ്ടാമത്തെ വിധി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിലാണ് ഇന്ന് വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പഞ്ചിൽ എൻ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീ ഖന്ന എന്നിവരാണ് മറ്റ് ജഡ്ജിമാർ

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സെക്രട്ടറി ജനറലാണ് ഹർജി നൽകിയത്. 2010ലായിരുന്നു ഡൽഹി ഹൈക്കോടതി വിധി

കർണാടകത്തിൽ കൂറുമാറിയ 15 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ എംഎൽഎമാരാണ് ഹർജി നൽകിയത്.

Share this story