ട്രെയിനുകളിൽ ഭക്ഷണത്തിന്റെയും ചായയുടെയും നിരക്ക് കൂട്ടി റെയിൽവേ

ട്രെയിനുകളിൽ ഭക്ഷണത്തിന്റെയും ചായയുടെയും നിരക്ക് കൂട്ടി റെയിൽവേ

രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെയും ചായയുടെയും വില കൂട്ടി ഇന്ത്യ റെയിൽവേ. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഉച്ച ഊണിന്റെ നിരക്കും റെയിൽവെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പുറത്തിറക്കിയ സർക്കുലറിലാണ് വില വർദ്ധനയുടെ കാര്യം പറയുന്നത്. ഐആർസിടിസിയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളും ബോർഡ് രൂപീകരിച്ച മെനു, താരിഫ് കമ്മിറ്റിയുടെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് റെയിൽവേ മന്ത്രാലയം വില ഉയർത്തി.

പുതിയ ചാർജുകൾക്ക് അനുസരിച്ച് ഒരു കപ്പ് ചായയ്ക്ക് 35 രൂപയാണ് എസി ഫസ്റ്റ് ക്ലാസ് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ യാത്രക്കാരിൽ നിന്ന് ഈടാക്കുക. അതേസമയം, ഒന്നാംക്ലാസ് എസിയിലെ യാത്രക്കാർക്കുള്ള പ്രഭാതഭക്ഷണത്തിന് 140 രൂപയും രണ്ടാംക്ലാസ് എസിയിലേതിന് 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിനാണെങ്കിൽ യഥാക്രമം 245 രൂപയും 185 രൂപയുമാണ് ഈടാക്കുക.

വൈകുന്നേരത്തെ ചായയ്ക്ക് ഒന്നാം ക്ലാസ് തുരുന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കൻഡ് എസി യാത്രക്കാർ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് നൽകേണ്ടിവരിക.

സിയിൽ 140 രൂപയും രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി എന്നിവയിൽ 90 രൂപയുമാണ് ഈ ട്രെയിനുകളിൽ ഈടാക്കുക. തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ പ്രഭാത ഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 120 രൂപവീതവും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയും മുടക്കേണ്ടിവരും.

മറ്റ് നിരക്കുകൾ

പ്രഭാതഭക്ഷണം(സസ്യം)-40 രൂപ
പ്രഭാതഭക്ഷണം(സസ്യേതരം)50 രൂപ

ഉച്ചഭക്ഷണം (സസ്യം)-80 രൂപ
ഉച്ചഭക്ഷണം (സസ്യേതരം-മുട്ടക്കറി ഉൾപ്പടെ)-90 രൂപ

Share this story