ഫെയ്സ്ബുക്കിനോടും വിടപറയാൻ സൈന്യത്തിന് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ്

ഫെയ്സ്ബുക്കിനോടും വിടപറയാൻ സൈന്യത്തിന് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ്

ഹണിട്രാപ്പ് വഴി സൈനിക രഹസ്യങ്ങൾ കവരാൻ ശ്രമം നടക്കുന്നെന്ന റിപ്പോർട്ടിനെ തുടർന്ന് ഫെയ്സ്ബുക്കിൽ നിന്നും വാർട്സ്ആപ്പിൽ നിന്നും അകലം പാലിക്കാൻ ഇന്ത്യൻ സൈനികർക്ക് മുന്നറിയിപ്പ്. നിർണായക തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ സൈന്യം സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മുന്നറിയിപ്പ് നൽകിയിയെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ഉദ്യോഗസ്ഥർ അവരുടെ ഫെയ്സ്ബുക് അക്കൗണ്ടുകൾ നിർജ്ജീവമാക്കണമെന്നും വാട്സാപ്പുകൾ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വാട്ട്സ്ആപ്പ് ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഡീ ആക്ടീവ് ചെയ്യുക, സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ അതിൽ ഔദ്യോഗിക വിവരങ്ങൾ ശേഖരിക്കരുത്, ഇ-മെയിൽ ഉപയോഗിക്കരുത്. ഫോണുകൾ കോളുകൾക്കും എസ്എംഎസിനും വേണ്ടി മാത്രം ഉപയോഗിക്കുക, സോഷ്യൽ മീഡിയ പ്രൈവസിയോടെ ഉപയോഗിക്കുക, അനാവശ്യ കമന്റുകൾ പാടില്ല, നിങ്ങളുടെ വിവരങ്ങൾ ഏതെങ്കിലും ഓപ്പൺ സോർസ് ഇന്റലിജൻസിൽ ശേഖരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക, മെയിൽ അക്കൗണ്ടുകൾ ഏതെങ്കിലും അപ്ലികേഷനുമായി കണക്ട് ചെയ്യാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയത്.

ഇന്ത്യൻ സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ഫെയ്സ്ബുക് പ്രൊഫൈലുകളിൽ നിന്ന് സൈനികരെ മാത്രം ലക്ഷ്യമിട്ട് ഫ്രണ്ട് റിക്വസ്റ്റുകൾ വരുന്നുണ്ട്. ആർമി സൈബർ ഗ്രൂപ്പ് സോഷ്യൽ മീഡിയ ട്രെൻഡുകൾ വിശകലനം ചെയ്തതിന് ശേഷമാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിൽ ഉദ്യോഗസ്ഥർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, സ്മാർട്ട്ഫോൺ ഉപയോഗത്തിന് കർശന നിർദേശമാണ് രാജ്യത്തെ എല്ലാ നിർണ്ണായക സ്ഥാനത്തുള്ള ഉദ്യോഗസ്ഥർക്ക് നൽകിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്.

Share this story