ചെന്നൈ ഐഐടി ഒരു ജാതിക്കോട്ടയാണ്; ദളിത്, മുസ്ലിം വിദ്യാർഥികൾ നേരിടുന്ന വിവേചനത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ പ്രൊഫസർ

ചെന്നൈ ഐഐടി ഒരു ജാതിക്കോട്ടയാണ്; ദളിത്, മുസ്ലിം വിദ്യാർഥികൾ നേരിടുന്ന വിവേചനത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ പ്രൊഫസർ

ചെന്നൈ ഐഐടിയിൽ ദളിത് മുസ്ലിം വിദ്യാർഥികൾ നേരിടുന്ന വിവേചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് മുൻ പ്രൊഫസർ വസന്ത കന്തസാമി. മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് പിന്നാലെയാണ് വസന്ത കന്തസാമിയുടെ വെളിപ്പെടുത്തൽ

ഫാത്തിമയുടേത് ഇൻസ്റ്റിറ്റിയൂഷണൽ കൊലപാതകമെന്നാണ് വസന്ത കന്തസാമി പ്രതികരിച്ചത്. 28 വർഷത്തെ ഐഐടി സർവീസിന് ഇടയിൽ വിരലിൽ എണ്ണാനാകുന്ന മുസ്ലിം വിദ്യാർഥികൾ മാത്രമാണ് ഇവിടെ നിന്ന് പഠനം പൂർത്തിയാക്കി പോയിട്ടുള്ളത്. ഉയർന്ന ജാതിയിലുള്ളവർക്ക് മാത്രമാണ് ചെന്നൈ ഐഐടിയിൽ പഠനം സുഗമമായി പൂർണമാക്കാൻ സാധിക്കുക.

ഫാത്തിമ ലത്തീഫിനെ അവർ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും മാനസികമായി തകർക്കുകയും ചെയ്തിരിക്കാം. അല്ലാതെ എങ്ങനെയാണ് ഇത്രയും ബ്രൈറ്റായ വിദ്യാർഥിനി ആത്മഹത്യ ചെയ്യുന്നത്. ഫാത്തിമ പറഞ്ഞ അധ്യാപകരെ കുറിച്ചാണ് ആദ്യം അന്വേഷണം നടത്തേണ്ടതെന്നും വസന്ത കന്തസാമി പറഞ്ഞു

ന്യൂനപക്ഷങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കില്ല. ഭരണഘടനക്കും നിയമത്തിനും അതീതമായാണ് ഐഐടിയിലെ സവർണ ലോബി പ്രവർത്തിക്കുന്നത്. റിസർവേഷൻ പോലും കൊടുക്കില്ല. ജാതിക്കോട്ടയാണ് അവിടമെന്നും നക്കീരൻ ടി വിക്ക് നൽകിയ അഭിമുഖത്തിൽ വസന്ത കന്തസാമി പറഞ്ഞു

 

Share this story