മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ; മുഖ്യമന്ത്രി പദം പങ്കിട്ടേക്കും

മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ; മുഖ്യമന്ത്രി പദം പങ്കിട്ടേക്കും

മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻ സി പി സഖ്യത്തിൽ സർക്കാരുണ്ടാക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. മൂന്ന് പാർട്ടികളും ചേർന്ന് നാളെ സംയുക്ത വാർത്താ സമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം ശിവസേനക്കും എൻ സി പിക്കുമായി പങ്കിടാനാണ് ധാരണ

അതേസമയം പുതിയ ധാരണയോട് ശിവസേന പൂർണമായും വഴങ്ങിയിട്ടില്ല. അഥവാ വഴങ്ങിയാലും ആദ്യ ടേം തങ്ങൾക്ക് തന്നെ ലഭിക്കണമെന്ന ആവശ്യവും എൻ സി പി കോൺഗ്രസ് നേതൃത്വത്തെ ശിവസേന നേതാക്കൾ അറിയിച്ചിട്ടുണ്ട്.

രണ്ടര വർഷം ശിവസേനയുടെ മുഖ്യമന്ത്രിയും രണ്ടര വർഷം എൻ സി പിയുടെ മുഖ്യമന്ത്രിയും എന്നതാണ് ധാരണ. കോൺഗ്രസിന് അഞ്ച് വർഷം ഉപമുഖ്യമന്ത്രി പദം ലഭിക്കും. എൻ സി പിക്ക് ആദ്യ ടേം ലഭിച്ചാൽ ശരദ് പവാർ തന്നെ മുഖ്യമന്ത്രിയായേക്കും. മൂന്ന് പാർട്ടികളും തമ്മിലുള്ള അന്തിമവട്ട ചർച്ച മുംബൈയിൽ പുരോഗമിക്കുകയാണ്

 

Share this story