കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിവാദ സ്വാമി നിത്യാനന്ദ രാജ്യം വിട്ടതായി പോലീസ്

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിവാദ സ്വാമി നിത്യാനന്ദ രാജ്യം വിട്ടതായി പോലീസ്

വിവാദ സ്വാമി നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പോലീസ്. കർണാടകയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിക്കുകയാണെന്ന കേസിൽ നിത്യാനന്ദക്കെതിരെ പോലീസ് അന്വേഷണം നടത്തുകയാണ്

തങ്ങളുടെ രണ്ട് പെൺകുട്ടികളെ നിത്യാനന്ദ അഹമ്മദാബാദിലെ ആശ്രമത്തിൽ തടഞ്ഞുവെച്ചതായി ബംഗളൂരു സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. ഇയാളുടെ അഞ്ച് സഹായികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

നാല് കുട്ടികളെ ഒരു ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷമാണ് നിത്യാനന്ദക്കെതിരെ കേസെടുത്തത്.

Share this story