റിസോർട്ടുകൾ റെഡിയാകുന്നു: കോൺഗ്രസിന്റെ എംഎൽഎമാരെ ഭോപ്പാലിലേക്ക് മാറ്റും, ശിവസേനയുടെ അംഗങ്ങൾ ജയ്പൂരിലേക്കും

റിസോർട്ടുകൾ റെഡിയാകുന്നു: കോൺഗ്രസിന്റെ എംഎൽഎമാരെ ഭോപ്പാലിലേക്ക് മാറ്റും, ശിവസേനയുടെ അംഗങ്ങൾ ജയ്പൂരിലേക്കും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ തങ്ങളുടെ അംഗങ്ങൾ കൂറുമാറുന്നത് തടയാൻ വിവിധ പാർട്ടികൾ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി എംഎൽഎമാരെ കോൺഗ്രസും ശിവസേനയും റിസോർട്ടുകളിലേക്ക് മാറ്റും. കോൺഗ്രസിന്റെ 44 എംഎൽഎമാരെ ഭോപ്പാലിലെ റിസോർട്ടിലേക്കാണ് മാറ്റാനൊരുങ്ങുന്നത്.

ശിവസേന എംഎൽഎമാരെ ജയ്പൂരിലേക്കും മാറ്റുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലേക്ക് വിമാനമാർഗമാകും കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ കൊണ്ടുപോകുക. മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനാണ് ഇവരെ ഒന്നിച്ചുനിർത്താനുള്ള ചുമതല

ഇന്ന് രാവിലെ എൻ സി പി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നവംബർ 30ന് മുമ്പായി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാൻ ശിവസേനയും കോൺഗ്രസും ഒരുങ്ങുന്നത്.

 

Share this story