മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം: കോൺഗ്രസ്-എൻസിപി-ശിവസേന പാർട്ടികളുടെ ഹർജി സുപ്രീം കോടതി ഇന്ന് 11.30ന് പരിഗണിക്കും

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം: കോൺഗ്രസ്-എൻസിപി-ശിവസേന പാർട്ടികളുടെ ഹർജി സുപ്രീം കോടതി ഇന്ന് 11.30ന് പരിഗണിക്കും

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം ചട്ടവിരുദ്ധമെന്ന എൻ സി പി, കോൺഗ്രസ്, ശിവസേന പാർട്ടികളുടെ ഹർജി സുപ്രീം കോടതി ഇന്ന് രാവിലെ 11.30ന് വാദം കേൾക്കും. ശനിയാഴ്ച രാത്രി തന്നെ വാദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് പാർട്ടികൾ ഹർജി നൽകിയത്. എന്നാൽ കോടതി ഇന്ന് രാവിലെ പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ സർക്കാരിനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ നടപടി ഏകപക്ഷീയവും വഞ്ചനാപരവുമാണെന്ന് ഹർജിയിൽ പറയുന്നു. എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് തടയാൻ 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം ബിജെപിക്ക് തിരിച്ചടി നൽകിക്കൊണ്ട് എൻ സി പി നീക്കങ്ങൾ ആരംഭിച്ചു. അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റി. ജയകാന്ത് പാട്ടീലാണ് പുതിയ നിയമസഭാ കക്ഷി നേതാവ്. ഇതോടെ അജിത് പവാറിന് എംഎൽഎമാർക്ക് വിപ്പ് നൽകാനാകില്ല

 

Share this story