മഹാരാഷ്ട്രയുടെ ഭാവി ഇന്ന് സുപ്രീം കോടതി നിശ്ചയിക്കും: എട്ട് സ്വതന്ത്രരുടെ പിന്തുണ കൂടി ത്രികക്ഷി സഖ്യത്തിന്

മഹാരാഷ്ട്രയുടെ ഭാവി ഇന്ന് സുപ്രീം കോടതി നിശ്ചയിക്കും: എട്ട് സ്വതന്ത്രരുടെ പിന്തുണ കൂടി ത്രികക്ഷി സഖ്യത്തിന്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച തർക്കത്തിൽ സുപ്രീം കോടതി തീരുമാനം ഇന്ന് വരാനിരിക്കെ ശിവസേന-എൻ സി പി-കോൺഗ്രസ് സഖ്യം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. ഒപ്പം നിൽക്കുന്ന എംഎൽഎമാരുടെ ഒപ്പ് സഹിതമാണ് സത്യവാങ്മൂലം നൽകുക

നിലവിൽ 154 എംഎൽഎമാർ സത്യവാങ്മൂലത്തിൽ ഒപ്പിട്ടതായാണ് സൂചന. ഇതിൽ എട്ട് സ്വതന്ത്രരുടെ ഒപ്പമുണ്ട്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയെല്ലാം തങ്ങൾക്കാണെന്ന് നേരത്തെ ബിജെപി അവകാശപ്പെട്ടിരുന്നു.

ശിവസേനയുടെ 56 എംഎൽഎമാരും കോൺഗ്രസിന്റെ 44 പേരും എൻ സി പിയുടെ 46 പേരുമാണ് സത്യവാങ്മൂലത്തിൽ ഒപ്പിട്ടിട്ടുള്ളത്. എൻ സി പിയുടെ 54 എംഎൽഎമാരിൽ 8 പേർ അജിത് പവാറിനൊപ്പമാണ്. ഈ എട്ട് പേരിൽ ശരദ് പവാർ പാളയത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയിൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിജെപിക്ക് പ്രതീക്ഷ നൽകുന്നതായി ഒന്നുമില്ല

ഇന്ന് രാവിലെ 10.30നാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കത്തും സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ചു കൊണ്ടുള്ള ഗവർണറുടെ കത്തും മറ്റ് രേഖകളും കോടതി പരിശോധിക്കും.

ഇതിനിടെ ബിജെപി എതിർ പാളയത്തിൽ നിന്നും എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്ന പതിവ് മൂന്നാംകിട രാഷ്ട്രീയത്തിനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ബിജെപിയുടെ ചാക്കിട്ട് പിടിത്തത്തെ കൃത്യമായി പ്രതിരോധിച്ച് പരിചയമുള്ള കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെയും മുംബൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഡി കെ ഇന്ന് മുംബൈയിൽ എത്തുമെന്നാണ് അറിയുന്നത്

മഹാരാഷ്ട്ര,

Share this story