ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി പദത്തിൽ വെറും 80 മണിക്കൂർ മാത്രം

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി പദത്തിൽ വെറും 80 മണിക്കൂർ മാത്രം

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവെച്ചു. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് രാജി. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന വ്യക്തമായ ബോധ്യത്തെ തുടർന്നാണ് രാജി. മുഖ്യമന്ത്രി പദത്തിൽ വെറും 80 മണിക്കൂർ നേരം മാത്രമാണ് ഫഡ്‌നാവിസ് തുടർന്നത്. നേരത്തെ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനവും രാജിവെച്ചിരുന്നു

ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവെക്കുകയാണെന്ന് ഫഡ്‌നാവിസ് അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസത്തിലാണ് രാജി. ജനവിധി ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാൽ ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശാൻ തുടങ്ങി. തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായി യാതൊരു ധാരണയും ഇല്ലായിരുന്നു. ശിവസേനക്ക് അധികാരക്കൊതിയാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു

ശിവസേനക്ക് എതിരെ രൂക്ഷ വിമർശനമാണ് രാജി പ്രഖ്യാപന വേളയിൽ ഫഡ്‌നാവിസ് ഉന്നയിച്ചത്. ശിവസേന തങ്ങളെ ചതിക്കുകയായിരുന്നു. അധികാരത്തിന് വേണ്ടി അവർ വില പേശി. കുതിരക്കച്ചവടത്തിന് മഹാരാഷ്ട്രയെ വിട്ടുകൊടുക്കാതെ രാജിവെക്കുകയാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ശിവസേന ഹിന്ദുത്വ ആശയത്തിന് കടയ്ക്കൽ കത്തിവെച്ചുവെന്നും ഫഡ്‌നാവിസ് ആരോപിച്ചു

 

Share this story