മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ 5 മണിക്ക് മുമ്പ് നടത്തണം, നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം

മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ 5 മണിക്ക് മുമ്പ് നടത്തണം, നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം

മഹാരാഷ്ട്ര കേസിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി സുപ്രീം കോടതിയുടെ ഉത്തരവ്. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നാളെ വൈകുന്നേരം 5 മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണം. രഹസ്യ ബാലറ്റ് പാടില്ലെന്നും സുപ്രീം കോടതി വിധിച്ചു

ജസ്റ്റിസുമാരായ എൻ വി രമണ, സഞ്ജയ് ഖന്ന, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. സഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ദേവേന്ദ്ര ഫഡ്‌നാവസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയും സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുകയും ചെയ്ത ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ നടപടിക്കെതിരെ എൻ സി പി, ശിവസേന, കോൺഗ്രസ് പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ച സമയമാണ് വിശ്വാസ വോട്ട് നടത്താൻ ഗവർണർ ബിജെപിക്ക് നൽകിയത്. ഇത് കുതിരക്കച്ചവടത്തിന് വഴിവെക്കുമെന്നും വിശ്വാസ വോട്ടെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നുമായിരുന്നു ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു

 

Share this story