കാർഷിക വായ്പകൾ എഴുതിത്തള്ളും, എല്ലാ താലൂക്കുകളിലും ക്ലിനിക്കുകൾ, സ്ത്രീ സുരക്ഷ; മഹാവികാസ് അഘാഡിയുടെ പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചു

കാർഷിക വായ്പകൾ എഴുതിത്തള്ളും, എല്ലാ താലൂക്കുകളിലും ക്ലിനിക്കുകൾ, സ്ത്രീ സുരക്ഷ; മഹാവികാസ് അഘാഡിയുടെ പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്-എൻസിപി ത്രികക്ഷി സഖ്യമായ മഹാ വികാസ് അഘാഡിയുടെ പൊതുമിനിമം പരിപാടികൾ പ്രഖ്യാപിച്ചു. ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ, എൻ സി പിയുടെ ജയന്ത് പാട്ടീൽ, നവാബ് മാലിക് എന്നിവർ വാർത്താ സമ്മേളനം നടത്തിയാണ് പൊതുമിനിമം പരിപാടി പര്ഖ്യാപിച്ചത്.

കാർഷിക വായ്പകൾ എത്രയും വേഗം എഴുതി തള്ളും. സർക്കാർ ജോലികളിൽ നാട്ടുകാർക്ക് 80 ശതമാനം സംവരണം നൽകും. വിളകൾക്ക് ഇൻഷുറൻസ്, കാർഷികോത്പന്നങ്ങൾക്ക് ന്യായമായ വിലയിടൽ എന്നിവ കർഷകർക്ക് വേണ്ടി നടപ്പാക്കും.

സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും ഒരു രൂപക്ക് ചികിത്സ ലഭ്യമാക്കുന്ന ക്ലിനിക്കുകൾ, എല്ലാ ജില്ലകളിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും മഡെിക്കൽ കോളജുകളും എല്ലാ പൗരൻമാർക്കും ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളും നടപ്പാക്കുമെന്ന് മഹാവികാസ് അഘാഡി പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും വർക്കിംഗ് വിമൺസ് ഹോസ്റ്റലുകൾ, അങ്കണവാടികളിലെ സേവികമാരുടെ പ്രതിഫല വർധനവ് തുടങ്ങിയ പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു.

സാമ്പത്തികമായി പിന്നാക്കാം നിൽക്കുന്ന കർഷക തൊഴിലാളികളുടെ മക്കൾക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ, ചേരി പുനരധിവാസം, 500 ചതുരശ്ര അടിയിലുള്ള സൗജന്യവീട്, ഐടി മേഖലയിൽ കൂടുതൽ സംരംഭകരെ ആകർഷിക്കൽ തുടങ്ങിയ പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്

മഹാവികാസ് അഘാഡി, മഹാരാഷ്ട്ര

Share this story