ജീവൻ വെച്ച് കളിക്കരുത്; ഗാന്ധി കുടുംബത്തിന്റെ എസ് പി ജി സുരക്ഷ മാറ്റിയതിനെതിരെ ശിവസേന

ജീവൻ വെച്ച് കളിക്കരുത്; ഗാന്ധി കുടുംബത്തിന്റെ എസ് പി ജി സുരക്ഷ മാറ്റിയതിനെതിരെ ശിവസേന

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും എസ് പി ജി സുരക്ഷ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ബിജെപി നടപടിയെ ശിവസേന വിമർശിച്ചത്.

രാജ്യത്ത് എവിടെയാണെങ്കിലും രാഷ്ട്രീയക്കാർക്ക് അവർ സുരക്ഷിതരാണെന്ന തോന്നുന്ന അന്തരീക്ഷമുണ്ടാകണം. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. സുരക്ഷിതമായ അന്തരീക്ഷം ഇവിടെയുണ്ടായിരുന്നെങ്കിൽ ഗാന്ധി കുടുംബത്തിന്റെ സുരക്ഷ നീക്കം ചെയ്താൽ പോലും അതു പ്രശ്‌നമായിരുന്നില്ലെന്നും ശിവസേന പറഞ്ഞു

ഉപയോഗിച്ച് പഴകിയ കാറുകൾ അവരുടെ സുരക്ഷക്കായി അയക്കുന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണ്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഒരാൾ ഒരു വ്യക്തിയുടെ ജീവിതം വെച്ച് കളിക്കരുത്. ഗാന്ധി കുടുംബമല്ല, മറ്റാരുടെ കാര്യമായാലും ശിവസേന ഇതേ നിലപാട് തന്നെ സ്വീകരിക്കുമായിരുന്നുവെന്ന് സാമ്‌നയിലെ എഡിറ്റോറിയൽ വഴി ശിവസേന പറയുന്നു

Share this story