മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് തേടും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വോട്ടെടുപ്പ്. ഇതിന് മുന്നോടിയായി സർക്കാർ പ്രത്യേക യോഗം വിളിച്ചു ചേർത്തു.

എൻ സി പി നേതാവ് ദിലീപ് വൽസെയാണ് പ്രോടേം സ്പീക്കർ. മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി വ്യാഴാഴ്ചയാണ് ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയുടെ ചരിത്രത്തിലെ മൂന്നാമത്തെയും താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെയും മുഖ്യമന്ത്രിയാണ് ഉദ്ദവ്

കോൺഗ്രസ്, എൻ സി പി, ശിവസേന പാർട്ടികളുടെ സഖ്യത്തിലാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം. നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായതോടെ രാജി വെക്കുകയായിരുന്നു.

 

Share this story