വിധി നീതിപൂർവമല്ല: അയോധ്യ കേസിൽ സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി

വിധി നീതിപൂർവമല്ല: അയോധ്യ കേസിൽ സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി

അയോധ്യ കേസിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുന:പരിശോധന ഹർജി നൽകി. ജംഇയ്യത്തുൽ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന അസദ് റാഷിദിയാണ് ഹർജി നൽകിയത്. സുപ്രീം കോടതി വിധി നീതിപൂർവമായിരുന്നില്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് വിധിയെന്നും ഹർജിയിൽ പറയുന്നു

പള്ളി പൊളിച്ചതും കടന്നുകയറ്റ നടപടികളും തെറ്റാണെന്ന് കോടതി പറഞ്ഞിട്ടും ക്ഷേത്രനിർമാണത്ിന് അനുമതി നൽകിയത് ശരിയായില്ല. നിയമവിരുദ്ധ നടപടിക്ക് പ്രതിഫലം നൽകുന്ന രീതിയായിപ്പോയി ഇതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

രേഖാമൂലമുള്ള തെളിവുകൾ അവഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പൂർണത ഇല്ലാത്ത പുരാവസ്തു കണ്ടെത്തലിനെയും യാത്രാവിവരങ്ങളെയും ഭരണഘടനാ ബഞ്ച് ആവശ്യമില്ലാതെ ആശ്രയിച്ചു. വാക്കാലുള്ള മൊഴികളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളതായതിനാൽ വിധി പുന:പരിശോധിക്കണം എന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്

 

Share this story