തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; അഞ്ച് മരണം, ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; അഞ്ച് മരണം, ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തമിഴ്‌നാട്ടിലെ തീരമേഖലയില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലുംപെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തൂത്തുക്കുടി, തിരുവള്ളൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചിപുരം, കടല്ലൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

മഴയെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Share this story