ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണത്തിന് തയ്യാറാണ്; നിലപാട് വ്യക്തമാക്കി ശരദ് പവാർ

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണത്തിന് തയ്യാറാണ്; നിലപാട് വ്യക്തമാക്കി ശരദ് പവാർ

സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ലോയയുടെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യമുയർന്നാൽ തീർച്ചയായും അന്വേഷിക്കുമെന്ന് ശരദ് പവാർ. മഹാരാഷ്ട്രയിൽ ശിവസേന- എൻ സി പി- കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസിൽ പുനരന്വേഷണത്തിന് തയ്യാറാകുമോയെന്ന ചോദ്യം ഉയർന്നിരുന്നു.

വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുയാണ് ശരദ് പവാർ. കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടൽ കേസാണ് സൊഹ്‌റാബുദ്ദീൻ കേസ്. ജസ്റ്റിസ് ലോയയുടെ മരണത്തിൽ ദുരൂഹത നേരത്തെ ഉയർന്നുവെങ്കിലും ബിജെപി സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ ഇതെല്ലാം ക്ലീൻ ചിറ്റ് നൽകി മടക്കുകയായിരുന്നു

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്നതു പോലെ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ കേസ് വീണ്ടും അന്വേഷിക്കണം. ഇല്ലായെങ്കിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുന്തന് ശരിയല്ലെന്നും പവാർ പറഞ്ഞു. 2014 ഡിസംബർ 1നാണ് ജസ്റ്റിസ് ലോയ മരിക്കുന്നത്.

 

Share this story