സ്ത്രീകൾക്ക് സുരക്ഷയൊരുക്കേണ്ടത് എക്‌സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾ കൊണ്ടല്ല, നീതിക്ക് പ്രതികാരം ചെയ്യാനാകില്ലെന്നും യെച്ചൂരി

സ്ത്രീകൾക്ക് സുരക്ഷയൊരുക്കേണ്ടത് എക്‌സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾ കൊണ്ടല്ല, നീതിക്ക് പ്രതികാരം ചെയ്യാനാകില്ലെന്നും യെച്ചൂരി

ഹൈദരാബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തിൽ പോലീസ് നടപടിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകൾക്ക് സുരക്ഷയൊരുക്കേണ്ടത് എക്‌സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾ കൊണ്ടല്ലെന്ന് യെച്ചൂരി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യെച്ചൂരിയുടെ പ്രതികരണം

പരിഷ്‌കൃതമായ ഒരു സമൂഹത്തിൽ ജനങ്ങളുടെ ജീവൻ എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത്. നീതിക്ക് ഒരിക്കലും പ്രതികാരം ചെയ്യാനാകില്ല. സ്ത്രീ സുരക്ഷാ നിയമങ്ങൾ ഫലവത്തായി പ്രയോഗിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു

Extra-judicial killings cannot be the answer to serious concerns over the safety of women.How we must secure the lives…

Posted by Sitaram Yechury on Thursday, December 5, 2019

ഇന്ന് പുലർച്ചെ 3.30ഓടെയാണ് പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത്. തെളിവെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് പോലീസ് അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിൽ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും വെടിവെക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Share this story