ഐ.ജി സജ്ജനാർ: ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ സ്ഥിരം സാന്നിധ്യം; ഹൈദരാബാദ് സംഭവവും ചർച്ചയാകുമ്പോൾ

ഐ.ജി സജ്ജനാർ: ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ സ്ഥിരം സാന്നിധ്യം; ഹൈദരാബാദ് സംഭവവും ചർച്ചയാകുമ്പോൾ

ഹൈദരാബാദിൽ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികളെ നാല് പേരെയും വെടിവെച്ചു കൊന്ന വാർത്തയോടെയാണ് വെള്ളിയാഴ്ച നേരം പുലർന്നത്. തെളിവെടുപ്പിനിടെ പോലീസ് നാല് പ്രതികളെയും വെടിവെച്ചു കൊല്ലുകയായിരുന്നു. പോലീസിന്റെ നടപടിയെ അനുകൂലിച്ചും എതിർത്തും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചകൾ തുടരുകയാണ്. ഇതിനിടയിൽ ചർച്ചയാകുന്ന ഒരു പേരാണ് വി സി സജ്ജനാർ എന്ന പോലീസ് ഐജിയുടേത്.

സൈബരാബാദ് പോലീസ് കമ്മീഷണറാണ് ഐജി റാങ്കുള്ള വി സി സജ്ജനാർ. പ്രിയങ്ക റെഡ്ഡി കേസിലെ നാല് പ്രതികളെയും കൊലപ്പെടുത്തിയത് സജ്ജനാറിന് കീഴിലുള്ള പോലീസുകാരാണ്. മുഹമ്മദ് ആരിഫ്, ശിവ, നവീൻ, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് വെടിവെച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് സജ്ജനാർ നൽകുന്ന വിശദീകരണം

ഐ.ജി സജ്ജനാർ: ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ സ്ഥിരം സാന്നിധ്യം; ഹൈദരാബാദ് സംഭവവും ചർച്ചയാകുമ്പോൾ

ഇതാദ്യമല്ല സജ്ജനാർ ഏറ്റുമുട്ടൽ കൊലപാതക വാർത്തകളിൽ നിറയുന്നത്. മുമ്പും നിരവധി ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയ പോലീസുദ്യോഗസ്ഥനാണ് അദ്ദേഹം. നീതിക്ക് നിരക്കാത്തത് എന്ന് ആരോപണം ഉയർന്ന ഏറ്റുമുട്ടലുകളിലും സജ്ജനാർ സംശയത്തിന്റെ മുനയിൽ നിന്നിട്ടുണ്ട്.

2008ൽ ആസിഡ് ആക്രമണക്കേസിലെ പ്രതികളായ മൂന്ന് പേരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുമ്പോഴും സജ്ജനാറായിരുന്നു അവിടുത്തെ പോലീസ് മേധാവി. അന്ന് വാരംഗൽ പോലീസ് കമ്മീഷണറായിരുന്നു സജ്ജനാർ. ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരെയാണ് പോലീസ് അന്ന് വെടിവെച്ചു കൊന്നത്. കക്കാടിയ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയുടെ മുഖത്താണ് മൂന്ന് പേരും ചേർന്ന് ആസിഡ് ഒഴിച്ചത്. അറസ്റ്റിലായ പ്രതികളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു

ഐ.ജി സജ്ജനാർ: ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ സ്ഥിരം സാന്നിധ്യം; ഹൈദരാബാദ് സംഭവവും ചർച്ചയാകുമ്പോൾ

മുൻ നക്‌സലും പിന്നീട് പോലീസിന്റെ ഇൻഫോമറുമായിരുന്ന നയീമുദ്ദീൻ എന്നയാളുടെ ഏറ്റുമുട്ടൽ കൊലപാതകത്തിന് പിന്നിലും സജ്ജനാറുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. നയീം 2016ൽ കൊല്ലപ്പെടുമ്പോൾ നക്‌സൽ വേട്ടയുടെ ചുമതലയുണ്ടായിരുന്ന സ്‌പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച് ഐജിയായിരുന്നു സജ്ജനാർ

 

Share this story