വെടിവെച്ചു കൊല്ലാനാണെങ്കില്‍ കോടതികളും നിയമവുമൊക്കെ എന്തിനെന്ന് മനേകാ ഗാന്ധി

വെടിവെച്ചു കൊല്ലാനാണെങ്കില്‍ കോടതികളും നിയമവുമൊക്കെ എന്തിനെന്ന് മനേകാ ഗാന്ധി

ഹൈദരാബാദിൽ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കത്തിച്ചു കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്ന പോലീസ് നടപടിയെ വിമർശിച്ച് ബിജെപി എംപി മനേകാ ഗാന്ധി. പ്രതികളെ കോടതി എന്തുവന്നാലും തൂക്കിക്കൊല്ലാൻ വിധിക്കുമായിരുന്നു. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കുന്നതിന് മുമ്പ് അവരെ വെടിവെച്ച് കൊലപ്പെടുത്താനാണെങ്കിൽ കോടതികളും നിയമവും എന്തിനാണെന്നും അവർ ചോദിച്ചു

അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും വെടിവെച്ചതായുമായാണ് പോലീസ് പറയുന്നത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ.

നവംബർ 27നാണ് വനിതാ ഡോക്ടറെ ഇവർ ബലാത്സംഗം ചെയ്തു കൊന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീൻ, ചെല്ല കേശവലു എന്നിവരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. ഇവർ റിമാൻഡിൽ കഴിയുമ്പോഴാണ് തെളിവെടുപ്പിനായി പോലീസ് എത്തിച്ചത്.

നവംബർ 28ന് രാവിലെയാണ് ബംഗളൂരു ഹൈവേക്ക് സമീപം വനീതാ ഡോക്ടർ പ്രിയങ്ക റെഡ്ഡിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. പ്രിയങ്ക ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഇവരുടെ സ്‌കൂട്ടർ പഞ്ചറാകുകയും സഹായിക്കാനെന്ന വ്യാജ്യേന ഇവരുടെ അടുക്കൽ എത്തിയ പ്രതികൾ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും പെട്രോൾ ഒഴിച്ച് കത്തിക്കുയുമായിരുന്നു

 

Share this story