ഗുജറാത്ത് വംശഹത്യ: നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകി കമ്മീഷൻ റിപ്പോർട്ട്; സഞ്ജീവ് ഭട്ടിന്റെ ആരോപണങ്ങൾ കള്ളമെന്നും റിപ്പോർട്ടിൽ

ഗുജറാത്ത് വംശഹത്യ: നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകി കമ്മീഷൻ റിപ്പോർട്ട്; സഞ്ജീവ് ഭട്ടിന്റെ ആരോപണങ്ങൾ കള്ളമെന്നും റിപ്പോർട്ടിൽ

2002 ഗുജറാത്ത് കലാപങ്ങളിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സർക്കാരിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ കമ്മീഷൻ. ഗുജറാത്ത് നിയമസഭയിൽ സമർപ്പിച്ച നാനാവതി-മേത്ത കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

കലാപം ആസൂത്രണം ചെയ്തതല്ലെന്ന് കമ്മീഷൻ കണ്ടെത്തി. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോർട്ടാണിത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി കലാപം തടയാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് നടത്തിയ ആരോപണങ്ങൾ കള്ളമാണെന്നും പറയുന്നുണ്ട്.

ഗോധ്രയിൽ ട്രെയിൻ കത്തിച്ച സംഭവവും ഇതേ തുടർന്നുണ്ടായ വർഗീയ കലാപവും അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ ആദ്യ ഭാഗം 209 സെപ്റ്റംബർ 25നാണ് നിയമസഭയിൽ വെച്ചാണ്. 2014ൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും സർക്കാർ ഇത് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്നാണ് ഇന്നാണ് ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ റിപ്പോർട്ട് സഭയിൽ വെച്ചത്.

2002 വംശീയ കലാപത്തിൽ ആയിരക്കണക്കിന് ന്യൂനപക്ഷ സമുദായംഗങ്ങളെയാണ് സംഘ്പരിവാർ കൊന്നൊടുക്കിയത്. 2002 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ഗുജറാത്ത് വംശഹത്യ അരങ്ങേറിയത്

 

Share this story