പൗരത്വ ഭേദഗതി നിയമം: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധത്തിൽ സംഘർഷം

പൗരത്വ ഭേദഗതി നിയമം: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധത്തിൽ സംഘർഷം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പ്രക്ഷോഭത്തിൽ സംഘർഷം. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. വിദ്യാർഥികൾക്ക് നേരെ പോലീസ് കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു.

നിരവധി വിദ്യാർഥികൾക്ക് സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. പോലീസിനെതിരെ കല്ലേറുണ്ടായെന്നും ഇതിനെ പ്രതിരോധിക്കാനാണ് കണ്ണീർ വാതകം പ്രയോഗിച്ചതെന്നും പോലീസ് പറയുന്നു.

പൗരത്വ നിയമത്തിനെതിരെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തെ തുടർന്ന് പട്ടേൽ ചൗക്, ജൻപഥ് മെട്രോ സ്‌റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവെച്ചു

Share this story