പൗരത്വ ഭേദഗതി ബില്ലിൻമേൽ രാഷ്ട്രപതി ഒപ്പുവെച്ചു; നിയമം പ്രാബല്യത്തിൽ വന്നു

പൗരത്വ ഭേദഗതി ബില്ലിൻമേൽ രാഷ്ട്രപതി ഒപ്പുവെച്ചു; നിയമം പ്രാബല്യത്തിൽ വന്നു

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. വ്യാഴാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെച്ചത്. ഗസറ്റിൽ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു.

ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും ബിൽ പാസായതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്.

2014 ഡിസംബർ 31ന് മുമ്പ് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, എന്നീ അയൽ രാജ്യങ്ങളിൽ നിന്നായി ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പുതിയ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. അസമിലെ ഗുവാഹത്തിയിൽ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്

അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി, വിമാന സർവീസുകൾ റദ്ദാക്കി. അസമിലെ പത്ത് ജില്ലകളിൽ ഇന്റർനെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്

പൗരത്വ ഭേദഗതി

Share this story