ആവശ്യമെങ്കിൽ പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ തയ്യാറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ആവശ്യമെങ്കിൽ പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ തയ്യാറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരവെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആവശ്യമെങ്കിൽ പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. റാഞ്ചിയിൽ നടന്ന പൊതുയോഗത്തിലാണ് അമിത് ഷായുടെ വാക്കുകൾ

മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും എന്നെ വന്നുകണ്ടിരുന്നു. അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്നോടു പറഞ്ഞു. യാതൊരു പ്രശ്‌നവുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ അവർ നിർബന്ധിച്ചപ്പോൾ ക്രിസ്മസ് കഴിഞ്ഞു എന്നെ വന്നുകാണാൻ അവരോട് ഞാൻ പറഞ്ഞിട്ടുണ്ട്.

ചർച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കാമെന്ന് ഞാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അമിത് ഷാ ആശ്വാസ വാക്കുകളുമായി എത്തുന്നത്.

 

Share this story