അവര്‍ രണ്ട് പേരും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണ്; മോദി-ഷാ കൂട്ടുകെട്ടിനെ പരിഹസിച്ചും വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചും സിദ്ധാര്‍ഥ്

അവര്‍ രണ്ട് പേരും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണ്; മോദി-ഷാ കൂട്ടുകെട്ടിനെ പരിഹസിച്ചും വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചും സിദ്ധാര്‍ഥ്

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ആളിപ്പടരുന്നതിനിടെ ഡൽഹിയിൽ സമരം നയിച്ച വിദ്യാർഥികൾക്ക് പിന്തുണയുമായി നടൻ സിദ്ധാർഥ്. അവർ രണ്ട് പേരും കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പരിഹസിച്ച് സിദ്ധാർഥ് ട്വീറ്റ് ചെയ്തു

സർവകലാശാലകളിൽ കയറിയുള്ള പോലീസ് ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ വികല നയങ്ങൾക്കെതിരെ മുമ്പും ശബ്ദമുയർത്തിയിട്ടുള്ള താരമാണ് സിദ്ധാർഥ്. പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും സിദ്ധാർഥ് അതിരൂക്ഷമായി വിമർശിച്ചിരുന്നു

ഇന്നലെയാണ് പൗരത്വ ഭേദഗതിക്കെതിരെ ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചത്. ക്യാമ്പസിനുള്ളിൽ കയറിയും പോലീസ് വിദ്യാർഥികളെ മർദിച്ചിരുന്നു. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് ഡൽഹി സാക്ഷ്യം വഹിച്ചത്.

 

Share this story