പൗരത്വ ഭേദഗതി: യുപിയിലെ മൗവിൽ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു

പൗരത്വ ഭേദഗതി: യുപിയിലെ മൗവിൽ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഉത്തർപ്രദേശിലും ശക്തമാകുന്നു. യുപിയിലെ മൗവിൽ സംഘർഷം ഉടലെടുത്തു. പ്രതിഷേധക്കാർ പതിനഞ്ചിലധികം വാഹനങ്ങൾക്ക് തീയിട്ടു. പോലീസ് ലാത്തി വീശിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രക്കാനായില്ല. ഇതേ തുടർന്ന് പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു

പോലീസ് വാഹനങ്ങളടക്കമുള്ളവക്കാണ് പ്രതിഷേധക്കാർ തീയീട്ടത്. മിർസാ ഹാദുപുര പോലീസ് സ്‌റ്റേഷൻ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി

മൗവിൽ നേരത്തെ 144 പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയി മിലിയ സർവകലാശാലയിലെയും അലിഗഢ് സർവകലാശാലയിലെയും വിദ്യാർഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചതിന് പിന്നാലെയാണ് യുപിയിൽ പ്രതിഷേധം വ്യാപകമായത്.

ജനക്കൂട്ടത്തെ പിരിച്ചുവിട്ടതായും കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി ഒ പി സൈനി പറഞ്ഞു. മൗവിൽ കർഫ്യൂ ഏർപ്പെടുത്തിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

 

Share this story