കേള്‍ക്കൂ മോദി, കേള്‍ക്കൂ, ഞങ്ങള്‍ പൊരുതി നേടും: ഞങ്ങള്‍ക്ക് വേണ്ടത് ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും രാജ്യമാണ്: കനയ്യ കുമാര്‍

കേള്‍ക്കൂ മോദി, കേള്‍ക്കൂ, ഞങ്ങള്‍ പൊരുതി നേടും: ഞങ്ങള്‍ക്ക് വേണ്ടത് ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും രാജ്യമാണ്: കനയ്യ കുമാര്‍

ആയിരങ്ങളെ ആവേശത്തിലാഴ്ത്തി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കനയ്യകുമാറിന്റെ മുദ്രവാക്യം. ബിഹാറിലെ പട്‌നയില്‍ നടന്ന മഹാറാലിയിലാണ് കനയ്യകുമാര്‍ ആസാദി മുദ്രാവാക്യം മുഴക്കിയത്. ഡല്‍ഹി ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസും ആര്‍ എസ് എസ് ഗുണ്ടാസംഘവും നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ചാണ് പട്‌നയില്‍ മഹാറാലി നടന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ ബീഹാര്‍ ബന്ദിനും കനയ്യകുമാര്‍ ആഹ്വാനം ചെയ്തു. നിങ്ങള്‍ ഞങ്ങളെ പൗരന്‍മാരായി കാണുന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സര്‍ക്കാരായും പരിഗണിക്കില്ല. കേള്‍ക്കൂ മോദി ഞങ്ങള്‍ പൊരുതി നേടും. ഞങ്ങള്‍ക്ക് വേണ്ടത് സവര്‍ക്കറുടെ രാജ്യമല്ല. ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും രാജ്യമാണെന്നും കനയ്യ ആസാദി മുദ്രവാക്യത്തിലൂടെ വിളിച്ചുപറഞ്ഞു

.

കേള്‍ക്കൂ മോദി, കേള്‍ക്കൂ, ഞങ്ങള്‍ പൊരുതി നേടുംആയിരങ്ങളെ ആവേശത്തിലാഴ്ത്തി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കനയ്യകുമാറിന്റെ മുദ്രവാക്യം. ബിഹാറിലെ പട്‌നയില്‍ നടന്ന മഹാറാലിയിലാണ് കനയ്യകുമാര്‍ ആസാദി മുദ്രാവാക്യം മുഴക്കിയത്. ഡല്‍ഹി ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസും ആര്‍ എസ് എസ് ഗുണ്ടാസംഘവും നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ചാണ് പട്‌നയില്‍ മഹാറാലി നടന്നത്.

Posted by Metro Journal Online on Monday, December 16, 2019

ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടാണ്. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കനയ്യ വിദ്യാര്‍ഥികളോടായി പറഞ്ഞു. റാലിയില്‍ പങ്കെടുത്ത ആയിരങ്ങളെ കൊണ്ട് കനയ്യ മുദ്രവാക്യം വിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്

 

Share this story