വീട്ടിൽ കഞ്ചാവ് കൃഷി; രണ്ട് യുവാക്കൾ അറസ്റ്റിൽ

വീട്ടിൽ കഞ്ചാവ് കൃഷി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കഞ്ചാവ് വീട്ടിൽ വളർത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിൽ രണ്ട് പേർ അറസ്റ്റിൽ. മഹുലിലെ ചെമ്പൂരിലാണ് സംഭവം. നിഖിൽ ശർമ, ഫ്രെനിക്‌സ് രാജയ്യ എന്നിവരാണ് അറസ്റ്റിലായത്.

ഒരു ഓൺലൈൻ കമ്പനിയിൽ നിന്നുമാണ് കഞ്ചാവ് വിത്തുകൾ ഇവർ ഓർഡർ ചെയ്ത് ഇറക്കിയത്. ഒരു കിലോ ഗ്രാം കഞ്ചാവും 54 ഗ്രാം മയക്കുമരുന്നും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതി ഡിസംബർ 20 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

നെതർലാൻഡ്‌സിൽ നിന്നാണ് രണ്ട് പേർക്കും കഞ്ചാവ് വിത്ത് കിട്ടിയതെന്ന് പോലീസ് പറയുന്നു. കഞ്ചാവ് വളർത്തുന്നതിനായി പ്രത്യേക സംവിധാനവും ഇവർ വീട്ടിൽ ഒരുക്കിയിരുന്നു

Share this story