രാജ്യം പ്രതിഷേധച്ചൂടിൽ ഉരുകുമ്പോൾ രാഹുൽ ഗാന്ധി കൊറിയയിൽ സന്ദർശനം നടത്തുന്നു; വിശദീകരണവുമായി കോൺഗ്രസ്

രാജ്യം പ്രതിഷേധച്ചൂടിൽ ഉരുകുമ്പോൾ രാഹുൽ ഗാന്ധി കൊറിയയിൽ സന്ദർശനം നടത്തുന്നു; വിശദീകരണവുമായി കോൺഗ്രസ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി അലയടിക്കുകയാണ്. ഇതിനെതിരെ പോരാട്ടം നടത്തുന്ന പ്രതിപക്ഷ കക്ഷികളെ മുന്നിൽ നിന്ന് നയിക്കേണ്ട ഉത്തരവാദിത്വമാണ് രാഹുൽ ഗാന്ധിക്കുള്ളത്. എന്നാൽ രാജ്യം പ്രക്ഷോഭച്ചൂടിൽ ഉരുകുമ്പോൾ രാഹുൽ ഗാന്ധി ദക്ഷിണ കൊറിയയിലാണുള്ളത്.

രാഹുലിന്റെ അഭാവത്തിനെതിരെ വലിയ വിമർശനമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പേ തീരുമാനിക്കപ്പെട്ടതാണ് രാഹുലിന്റെ സന്ദർശനമെന്നാണ് കോൺഗ്രസ് വിശദീകരണം. കൊറിയൻ എൻ ജി ഒ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് രാഹുലും സംഘവും ദക്ഷിണ കൊറിയയിൽ എത്തിയതെന്നും കോൺഗ്രസ് വിശദീകരിക്കുന്നു

കോൺഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ദക്ഷിണ കൊറിയൻ സഹായത്തോടെ ഐ ടി പ്രൊജക്ടുകൾ നടത്തുന്നതിനെ കുറിച്ച് പഠിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഞായറാഴ്ചയാണ് രാഹുൽ ഗാന്ധിയും സംഘവും യാത്രയായത്. ജാമിയ മില്ലിയ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊറിയയിൽ നിന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു

 

Share this story