ഡൽഹിയിൽ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു; ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡൽഹിയിൽ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു; ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടതുപാർട്ടികളും ജാമിയ മിലിയ വിദ്യാർഥികളും നടത്താനിരുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമെന്നാണ് ജാമിയ മിലിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ അറിയിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഡൽഹി മണ്ഡി ഹൗസിൽ നിന്ന് ജന്തർ മന്ദിറിലേക്ക് മാർച്ച് നടത്താനായിരുന്നു ഇടതു പാർട്ടികൾ തീരുമാനിച്ചിരുന്നത്. ഇതിനും പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറമെ ഗുജറാത്ത്, ചെന്നൈ നഗരങ്ങളിലെ റാലികൾക്കും പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്

സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ അക്രമസാധ്യത കണക്കിലെടുത്ത് ഉത്തർ പ്രദേശിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. സമരത്തിൽ പങ്കെടുക്കരുതെന്ന് ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി. ഗുജറാത്തിലെ അഹമ്മദാബാദിൽ പോലീസ് സുരക്ഷ കർശനമാക്കി

ഡൽഹിയിൽ പതിനാല് മെട്രോ സ്‌റ്റേഷനുകൾ അടച്ചു. ജാമിയ മിലിയ, ജെ എൻ യു, സെൻട്രൽ യൂനിവേഴ്‌സിറ്റി എന്നിവക്ക് സമീപത്തുള്ള മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്.

 

Share this story