രാജ്യതലസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിച്ച് കേന്ദ്രസർക്കാർ; സൗജന്യ വൈഫൈ സ്ഥാപിച്ച് കെജ്രിവാളിന്റെ തിരിച്ചടി

രാജ്യതലസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിച്ച് കേന്ദ്രസർക്കാർ; സൗജന്യ വൈഫൈ സ്ഥാപിച്ച് കെജ്രിവാളിന്റെ തിരിച്ചടി

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ മൊബൈൽ സർവീസ് സേവനങ്ങൾ നിർത്തലാക്കി കേന്ദ്രസർക്കാരിന്റെ പിൻവാതിൽ നടപടി. നിയമത്തിനെതിരെയും ഇതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമർത്തുന്ന രീതിക്കുമെതിരെയാണ് ഡൽഹിയിൽ പ്രതിഷേധം ശക്തമായത്.

ഇടതുനേതാക്കളായ യെച്ചൂരി, ഡി രാജ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറുകണക്കിന് വിദ്യാർഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ ഇന്റർനെറ്റ് സേവനകൾ റദ്ദാക്കിയത്. മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തലാക്കാൻ ടെലികോം ക്മ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകുകയും ചെയ്തു

എന്നാൽ കേന്ദ്രത്തിന്റെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് ഡൽഹി സംസ്ഥാന സർക്കാർ. ഡൽഹിയിൽ സൗജന്യമായി വൈഫൈ സംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിർദേശപ്രകാരമാണ് വൈഫൈ സംവിധാനം ഏർപ്പെടുത്തിയത്.

Share this story