ലക്‌നൗവിൽ പ്രതിഷേധം കത്തിപ്പടരുന്നു; ബസുകളും കാറുകളുമടക്കം 37 വാഹനങ്ങൾ കത്തിച്ചു; മംഗലാപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തു

ലക്‌നൗവിൽ പ്രതിഷേധം കത്തിപ്പടരുന്നു; ബസുകളും കാറുകളുമടക്കം 37 വാഹനങ്ങൾ കത്തിച്ചു; മംഗലാപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിലെ ലക്‌നൗവിൽ വ്യാപക പ്രതിഷേധം. ലക്്‌നൗ നഗരത്തിൽ 37 ഓളം വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങളും ബസും കാറുകളും ബൈക്കുകളുമാണ് കത്തിച്ചത്.

അതേസമയം പ്രക്ഷോഭകർക്ക് നേരെ കടുത്ത നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും യോഗി പറഞ്ഞു. ലക്‌നൗവിൽ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് ലാത്തി വിശീയതോടെയാണ് സംഘർഷം ഉടലെടുത്തത്.

മംഗലാപുരത്ത് പ്രക്ഷോഭകർക്ക് നേരെ പോലീസ് വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. രണ്ട് മരണം സംഭവിച്ചതായി വാർത്തകൾ വരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയായിരുന്നു

Share this story