രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫയാണ് ഡൽഹി കലാപത്തിന് പിന്നിലെന്ന് ബിജെപി സഖ്യകക്ഷി എംഎൽഎ; വിവാദമായതോടെ പോസ്റ്റ് മുക്കി
വയനാട് രാഹുൽ ഗാന്ധി എത്തിയപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിനാണ് ഡൽഹിയിൽ നടക്കുന്ന കലാപത്തിന് പിന്നിലെന്ന് ബിജെപി സഖ്യകക്ഷിയായ അകാലിദളിന്റെ എംഎൽഎ മഞ്ജദ്ര സിംഗ് സിർസ. സഫ രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കുന്ന ചിത്രം സഹിതം ട്വീറ്റ് ചെയ്താണ് എംഎൽഎ ഈ ആരോപണം ഉന്നയിക്കുന്നത്.
കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ് സഫ. ഇവിടെ സയൻസ് ലാബ് ഉദ്ഘാടനം ചെയ്യുന്നതിനായി ഡിസംബർ 5ന് രാഹുൽ എത്തിയപ്പോഴാണ് പ്രസംഗം പരിഭാഷപ്പെടുത്തി സഫ ദേശീയ ശ്രദ്ധയാകർഷിച്ചത്. ഈ ചിത്രം സഹിതമാണ് ഡൽഹിയിലെ കലാപത്തിന് പിന്നിൽ ഈ കുട്ടിയാണെന്ന് ആരോപിച്ച് മഞ്ജദ്ര സിംഗ് സിർസയുടെ ആരോപണം
സഫ നിലവിൽ ക്രിസ്മസ് അവധി പ്രമാണിച്ച് സഹോദരന്റെ ഒപ്പം ദുബൈയിലാണ് ഉള്ളത്. സംഭവത്തിൽ സഫയുടെ പിതാവ് മഞ്ജദ്ര സിംഗിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ബിജെപി സഖ്യകക്ഷി എംഎൽഎ പോസ്റ്റ് മുക്കിയിട്ടുണ്ട്
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
