മുസ്ലീങ്ങളെ ഒഴിവാക്കിയതിൽ വ്യക്തത വേണം; ബിജെപി ബംഗാൾ ഉപാധ്യക്ഷൻ

മുസ്ലീങ്ങളെ ഒഴിവാക്കിയതിൽ വ്യക്തത വേണം; ബിജെപി ബംഗാൾ ഉപാധ്യക്ഷൻ

പൗരത്വ നിയമഭേദഗതിക്കെതിരെ ബിജെപിക്കുള്ളിൽ നിന്നുതന്നെ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുന്നു. എല്ലാ മത സാമുദായങ്ങളിൽപ്പെട്ടവർക്ക് വേണ്ടി തുറന്ന രാജ്യമാണ് ഇന്ത്യയെന്ന് ബംഗാളിലെ ബിജെപി ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസ് ട്വീറ്റ് ചെയ്തു. സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ കൊച്ചുമകനാണ് ചന്ദ്രകുമാർ ബോസ്

ഏതെങ്കിലും മതത്തെ ഉദ്ദേശിച്ചല്ല പൗരത്വ നിയമഭേദഗതിയെങ്കിൽ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ എന്നീ മതങ്ങളെ മാത്രം നിയമത്തിൽ പരാമർശിച്ചത് എന്തുകൊണ്ടാണെന്നും മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും ചന്ദ്രകുമാർ ബോസ് ട്വീറ്റ് ചെയ്തു

നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ചന്ദ്രകുമാർ ബോസ് വിമത സ്വരമുയർത്തി രംഗത്തുവന്നത്. ബിജെപി കേന്ദ്രങ്ങളിൽ ബോസിന്റെ പ്രസ്താവന ഞെട്ടലുള്ളവാക്കിയിട്ടുണ്ട്

Share this story