അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ബംഗളൂരുവിൽ തടവുകേന്ദ്രം ഒരുങ്ങുന്നു; നിർമാണം അവസാന ഘട്ടത്തിൽ

അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ബംഗളൂരുവിൽ തടവുകേന്ദ്രം ഒരുങ്ങുന്നു; നിർമാണം അവസാന ഘട്ടത്തിൽ

പൗരത്വ പട്ടികയിൽ ഇടം പിടിക്കാത്തവർക്കായുള്ളവരെ പാർപ്പിക്കുന്നതിനായി ബംഗളൂരുവിൽ നിർമിക്കുന്ന തടങ്കൽ പാളയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തടങ്കൽ പാളയങ്ങൾ നിർമിക്കുന്നില്ലെന്ന പച്ചക്കള്ളം ആവർത്തിക്കുമ്പോൾ തന്നെയാണ് ബംഗളൂരുവിൽ കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.

2020 ജനുവരി 1ന് നിർമാണം പൂർത്തിയാക്കുന്ന രീതിയിലാണ് മിനുക്കുപണികൾ പുരോഗമിക്കുന്നത്. ഏഴ് മുറികൾ, അടുക്കള, ബാത്ത് റൂം, സുരക്ഷക്കായി ഉദ്യോഗസ്ഥർ, സെക്യൂരിറ്റി ടവർ എല്ലാം അടങ്ങിയതാണ് തടവുകേന്ദ്രം. ബംഗളൂരുവിനടുത്ത് സൊന്തക്കുപ്പയിലാണ് തടവുകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകുന്നത്.

പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലാണ് തടവുകേന്ദ്രമാക്കി മാറ്റുന്നത്. ആറ് മാസം മുമ്പാണ് വനിതാ ഹോസ്റ്റൽ തടവറയാക്കാനുള്ള നിർമാണം ആരംഭിച്ചത്. ജയിലിന് സമാനമായ രൂപമാണ് കെട്ടിടത്തിനുള്ളത്. കെട്ടിടത്തിന്റെ ചുമതലയേറ്റെടുക്കാൻ ബംഗളൂരു പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Share this story