ബിരുദദാന ചടങ്ങിൽ പൗരത്വ നിയമഭേദഗതി പകർപ്പ് വലിച്ചുകീറി വിദ്യാർഥിനിയുടെ പ്രതിഷേധം

ബിരുദദാന ചടങ്ങിൽ പൗരത്വ നിയമഭേദഗതി പകർപ്പ് വലിച്ചുകീറി വിദ്യാർഥിനിയുടെ പ്രതിഷേധം

ബിരുദ ദാന ചടങ്ങിൽ പൗരത്വ നിയമഭേദഗതിയുടെ പകർപ്പ് വലിച്ചുകീറി വിദ്യാർഥിനിയുടെ പ്രതിഷേധം. ജാദവ് പൂർ സർവകലാശാല വിദ്യാർഥിനി ദെബോസ്മിത ചൗധരിയാണ് ബിരുദദാന ചടങ്ങിനിടെ പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് വലിച്ചു കീറിയത്.

വേദിയിലെത്തിയ വിദ്യാർഥിനി മെഡലും സർട്ടിഫിക്കറ്റും വാങ്ങിയ ശേഷം ഒരു നിമിഷം തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന നിയമഭേദഗതിയുടെ പകർപ്പ് വലിച്ചു കീറുകയായിരുന്നു.

്ജാദവ്പൂർ സർവകലാശാലയോട് ഒരു അനാദരവും ഞാൻ കാണിക്കുന്നില്ല. എനിക്ക് പ്രിയപ്പെട്ട സ്ഥാപനത്തിൽ നിന്ന് ബിരുദം നേടാൻ സാധിച്ചതിൽ വളരെയേറെ സന്തുഷ്ടയാണ്. എന്നാൽ എന്റെ പ്രതിഷേധം രേഖപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുകയാണെന്നും ദെബോസ്മിത പറഞ്ഞു.

പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർഥികൾ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാതെയും പ്രതിഷേധിച്ചു. 25 വിദ്യാർഥികളാണ് സർട്ടിഫിക്കറ്റ് വാങ്ങാതെ ചടങ്ങ് ബഹിഷ്‌കരിച്ചത്.

Share this story