പൗരത്വ നിയമം മുസ്ലീങ്ങൾക്കെതിരെയാണെന്ന് തെളിയിക്കാൻ രാഹുൽ ബാബയെ വെല്ലുവിളിക്കുന്നു: അമിത് ഷാ

പൗരത്വ നിയമം മുസ്ലീങ്ങൾക്കെതിരെയാണെന്ന് തെളിയിക്കാൻ രാഹുൽ ബാബയെ വെല്ലുവിളിക്കുന്നു: അമിത് ഷാ

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്കെതിരെയാണെന്ന് തെളിയിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോയെന്ന് അമിത് ഷാ വെല്ലുവിളിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യപൂർവം തീരുമാനങ്ങളെടുത്തു. അഞ്ച് വർഷത്തിന് ശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും. രാജ്യം അപ്പോൾ അഞ്ച് ട്രില്യൺ ഡോളറിന്റെ ശക്തിയായിരിക്കുമെന്നും ഷിംലയിൽ അമിത് ഷാ പറഞ്ഞു

ന്യൂനപക്ഷങ്ങളുടെ, മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയുമെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. നിയമത്തിലെ ഏതെങ്കിലും വരിയിൽ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടോ. അത് തെളിയിക്കാൻ ഞാൻ രാഹുൽ ബാബയെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

യുപിഎ സഖ്യം പത്ത് വർഷം രാജ്യം ഭരിച്ചു. അന്നൊക്കെ പാക്കിസ്ഥാൻ ഭീകരർ നുഴഞ്ഞുകയറി നമ്മുടെ സൈനികരെ വകവരുത്തി. അന്നത്തെ പ്രധാനമന്ത്രി ഇതിനെതിരെ ശബ്ദമൊന്നും ഉയർത്തിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Share this story