പ്രതിഷേധത്തിൽ നിന്നും പിൻമാറാതെ ജാമിയ വിദ്യാർഥികൾ; ഇന്ന് യുപി ഭവൻ ഉപരോധിക്കും

പ്രതിഷേധത്തിൽ നിന്നും പിൻമാറാതെ ജാമിയ വിദ്യാർഥികൾ; ഇന്ന് യുപി ഭവൻ ഉപരോധിക്കും

പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ സമരത്തിന് നേർക്ക് ഉത്തർ പ്രദേശ് പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ ഡൽഹി ചാണക്യപുരിയിലെ യുപി ഭവൻ ഉപരോധിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഉപരോധം.

സമരത്തിന് ഡി വൈ എഫ് ഐ പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. എങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്

ഉത്തർപ്രദേശിൽ നടന്ന പോലീസ് നടപടികളിൽ 21 പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. യുപിയുടെ പല ഭാഗത്തും ഇപ്പോഴും ഇന്റർനെറ്റ് നിരോധനം നിലവിൽ നിൽക്കുകയാണ്. മുസഫർനഗറിൽ മാത്രം 67 കടകളും സർക്കാർ പ്രതികാര നടപടിയുടെ ഭാഗമായി അടച്ചുപൂട്ടി.

 

Share this story